ബാക്ക്-ടു-ബാക്ക് ആക്ഷൻ ചിത്രങ്ങളുമായി സോണി പിക്‌സ്

Posted on: August 10, 2017

കൊച്ചി : സോണി പിക്‌സ് ഈ ഞായറാഴ്ച നിങ്ങളെ ആവേശഭരിതരാക്കാനും വിസ്മയിപ്പിക്കാനും ബാക്ക്-ടു-ബാക്ക് ആക്ഷൻ ചിത്രങ്ങളുമായെത്തുന്നു. സ്വാതന്ത്ര്യദിന പിക്‌സത്തോണിൽ താരനിബിഢമായ ചലച്ചിത്രങ്ങൾക്കായി ഓഗസ്റ്റ് 13 ന് ട്യൂൺ-ഇൻ ചെയ്യൂ. മെൽ ഗിബ്‌സൺ, ഹീത്ത് ലെഡ്ജർ, സിൽവസ്റ്റൺ സ്റ്റാലൺ, കെവിൻ കോസ്റ്റ്‌നർ, ബെൻ അഫ്‌ളെക്ക് തുടങ്ങിയ ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ താരങ്ങൾ അണിനിരക്കുന്നു.

ചരിത്രപ്രാധാന്യമേറിയ ആക്രമങ്ങളിലൊന്നിന്റെ കഥ പറയുന്ന പേൾ ഹാർബർ എന്ന ആക്ഷൻ-ഡ്രാമ ചലച്ചിത്രത്തോടെ രാവിലെ 9 ന് ആവേശത്തിന് തുടക്കമാകും. ഉച്ചയ്ക്ക് നിങ്ങളുടെ ടെലിവിഷനിൽ ഗ്ലാഡിയേറ്ററെത്തും. യുദ്ധത്തിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന വീരനായ സേനാനിയുടെ കഥ പറയുന്ന ദ പേട്രിയറ്റ് തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ വിശപ്പടക്കാനുള്ള സമയമുണ്ട്. തുടർന്ന് എക്കാലത്തെയും ക്ലാസിക് ആക്ഷൻ ചിത്രമായ റാംബോ: ഫസ്റ്റ് ബ്ലഡ് 2 വിന്റെ വീരകഥ ആസ്വദിക്കാം. മഹാദുരന്തത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്ന കഥ പറയുന്ന വാട്ടർവേൾഡ് അവസാന ചിത്രമായി കാണിക്കും.

TAGS: Sony PIX |