ഡോണ്ട് ബ്രീത്ത് സോണി പിക്‌സിൽ

Posted on: June 9, 2017

കൊച്ചി : മൂന്നു സുഹൃത്തുക്കൾ അന്ധനായ ഒരാളുടെ വീട്ടിൽ സ്വത്ത് മോഷ്ടിക്കാനായി അതിക്രമിച്ചു കയറുന്നു. നിസഹായനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ നിന്ന് മോഷണം വളരെ എളുപ്പമല്ലേ. പക്ഷേ അങ്ങനെയല്ലെങ്കിലോ ?

അന്ധനായ വ്യക്തിയുടെ വീട്ടിൽ കുടുങ്ങിപ്പോകുന്ന മൂന്നു കള്ളന്മാരുടെ കഥ അവതരിപ്പിക്കുന്ന ഡോണ്ട് ബ്രീത്ത് എന്ന ചിത്രം ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി സോണി പിക്‌സിൽ ജൂൺ 14 ഉച്ചയ്ക്ക് ഒരു മണിക്കും രാത്രി 9 മണിക്കും അവതരിപ്പിക്കും. കണ്ണെടുക്കാതെ നിങ്ങൾ കണ്ടു തീർക്കുന്ന ഉദ്വേഗജനകവും ചടുലവുമായ ഈ ത്രില്ലർ സംവിധാനം ചെയ്തത് ഫെഡ അൽവറെസ് ആണ്.