ടേക്ക് ഓഫ് 24 ന് തീയറ്ററുകളിൽ എത്തും

Posted on: March 15, 2017

കൊച്ചി : ഇഷ്ട്ട താരങ്ങളെ നേരിട്ട് കണ്ടപ്പോൾസെൽഫിയെടുക്കാനും വിശേഷങ്ങൾചോദിച്ചറിയാനും നേഴ്‌സുമാരുടെ തിരക്ക്. ലിസി ആശുപത്രിയിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ പ്രചാരണ പരിപാടിയുമായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ഇറാഖിലെ തിക്രിതിൽ 2014 ൽ വിമത സേനയുടെ ആക്രമണത്തിൽ കുടുങ്ങിപ്പോയ നേഴ്‌സുമാരുടെ ദുരിത കഥയും അനുഭവങ്ങളും അവരുടെ മോചന ശ്രമങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായ കുഞ്ചാക്കോ ബോബൻ ഒരു നേഴ്‌സിന്റെ വേഷമാണ് ചെയ്യുന്നത്. നായികയായ പാർവതി മേനോനും നേഴ്‌സ് കഥാപാത്രമായാണ് എത്തുന്നത്. ടേക്ക് ഓഫിൽ അഭിനയിച്ചപ്പോഴാണ് നേഴ്‌സുമാരുടെ ജോലിയുടെ മഹത്വവും, നന്മയും ആഴത്തിൽ അറിയാൻ കഴിഞ്ഞതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. ചിത്രത്തിൽ ഇറാഖിലെ ഇന്ത്യൻഅംബാസഡറുടെ
വേഷമാണ് ഫഹദിന്.

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മകൾ നിറഞ്ഞു നിന്ന സദസിൽ താൻ ജനിച്ചു വീണ ആശുപത്രിയിൽ നിന്ന് തന്നെ ടേക്ക് ഓഫിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും പങ്കു വച്ചു. രാജേഷ്പിള്ള ഫിലിംസും ആന്റോ ജോസഫ്ഫിലിം കമ്പനിയും ചേർന്ന് ഒരുക്കുന്ന ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദറും പരിപടിയിടിയിൽ പങ്കെടുത്തു. രാജേഷ് പിള്ളയോട്അടുപ്പമുള്ളവരും സുഹൃത്തുക്കളും ചേർന്ന് ഒരുക്കുന്ന നന്മയുള്ള ചിത്രത്തിനു ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ആശംസകൾ നേർന്നു.

സിനിമാ മേഖല സമൂഹത്തിനു നൽകുന്ന നന്മകൾകാണാതിരിക്കാനാകില്ലെന്നും നേഴ്‌സ്മാരുടെ ഔദ്യോഗിക ജീവിതത്തിലെ നന്മകളും ബുദ്ധിമുട്ടുകളും സമൂഹത്തിനു മുൻപിൽതുറന്നു കാട്ടുന്ന നന്മയുള്ള ചിത്രമായിരിക്കും ടേക്ക് ഓഫ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ലിസി ആശുപത്രി മനേജിംഗ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു. ചിത്രം മാർച്ച് 24 ന് തീയറ്ററുകളിൽ എത്തും.