ബോഗൻ ജനുവരി 26 ന് റിലീസ് ചെയ്യും

Posted on: January 18, 2017

ജയം രവിയും അരവിന്ദ് സാമിയും വീണ്ടും ഒന്നിക്കുന്ന ബോഗൻ ജനുവരി 26 ന് റിലീസ് ചെയ്യും. ഹൻസിക മൊട്വാണിയാണ് ചിത്രത്തിലെ നായിക. തനി ഒരുവൻ എന്ന ചിത്രത്തിനു ശേഷമാണ് ജയം രവിയും അരവിന്ദ് സാമിയും ബോഗനിൽ ഒന്നിക്കുന്നത്. ഹൈടെക് സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷമാണ് ജയൻ രവി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ചിത്രത്തിലേതുപോലെ തന്നെ ബോഗനിലും വില്ലൻ കഥാപാത്രമാണ് അരവിന്ദ് സാമിക്ക്. ലക്ഷമൺ സംവിധാനം ചെയ്യുന്ന ചിത്രം പ്രഭു ദേവയാണ് നിർമ്മിച്ചിരിക്കുന്നത്.

അക്ഷര ഗൗഡ, നാസർ, നാഗേന്ദ്ര പ്രസാദ്, വിടിവി ഗണേശ്, ആടുകളം നരേൻ, രാജു സുന്ദരം പ്രഭുദേവ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സൗന്ദരരാജനാണ് ഛായാഗ്രഹകൻ. നേരത്തെ നിക്കോളാസ് കേജും, ജോൺ ട്രിവോൾട്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫേസ് ഓഫ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ബോഗൻ എന്ന് പറയപ്പെട്ടിരുന്നു. പോണ്ടിച്ചേരിയിലും ചെന്നൈയിലുമായാണ് സിനിയുടെ ചിത്രീകരണം നടന്നത്. ശ്രീ ഗ്രീൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവി സ്വന്തമാക്കിക്കഴിഞ്ഞു.