ഡിസ്‌കവറി കിഡ്‌സിൽ ഓഗസ്റ്റ് 15 ന് ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും

Posted on: August 13, 2016

Sheikh-Chilli-and-Friendz-B

കൊച്ചി : സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10 ന് ഡിസ്‌കവറി കിഡ്‌സിൽ ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും എന്ന സിനിമയുടെ പ്രീമിയർ പ്രദർശനം ഉണ്ടായിരിക്കും. ലോട്ട്‌പോട്ട് എന്ന കാർട്ടൂൺ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഷെയ്ക്ക് ചില്ലി എന്ന ശുദ്ധനായ നാട്ടിൻ പുറത്തുകാരന്റെയും കൂട്ടുകാരുടെയും രസകരമായ ജീവിതാനുഭവങ്ങളാണ് സിനിമയിലുള്ളത്.

ഷെയ്ക്ക് ചില്ലിയും കൂട്ടുകാരും എന്ന സിനിമയിൽ കോമഡി, ആക്ഷൻ, സസ്‌പെൻസ് എന്നിവ കോർത്തിണക്കിയിരിക്കുന്നു.