പദ്മജ തൃശൂരിൽ മത്സരിക്കും

Posted on: April 2, 2016

Padmaja-Venugopal-Big

ന്യൂഡൽഹി : പദ്മജ വേണുഗോപാൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് പദ്മജ.സിറ്റിംഗ് എംഎൽഎ തേറമ്പിൽ രാമകൃഷ്ണൻ ഇത്തവണ മത്സരിക്കുന്നില്ല.

കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരിൽ മകളെ രംഗത്ത് ഇറക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് പദ്മജ നേതൃത്വം നൽകിയിരുന്നു.

പദ്മജയുടെ സഹോദരനും സിറ്റിംഗ് എംഎൽഎയുമായ കെ. മുരളീധരൻ വട്ടിയൂർക്കാവിൽ രണ്ടാം തവണയും ജനവിധി തേടുന്നുണ്ട്.