റെയ്മണ്ട് 100 ഷോറൂമുകള്‍ കൂടി തുറക്കുന്നു

Posted on: December 1, 2018

മുംബൈ : അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് റെയ്മണ്ട് 100 ചെറിയ ഷോറൂമുകള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതില്‍ അഞ്ചെണ്ണം കേരളത്തിലാവുമെന്ന് റെയ്മണ്ട് റീട്ടെയില്‍ വിഭാഗം ഡയറക്ടര്‍ മോഹിത് ധജ്ഞല്‍ പറഞ്ഞു.

ശരാശരി 800 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകളാണ് റെയ്മണ്ട് രാജ്യവ്യാപകമായി ഇപ്പോള്‍ തുറക്കുന്നത്. ഇത്തരത്തിലുള്ള 900 ഷോറൂമുകള്‍ തുറന്നുകഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ഷോറൂമുകളാണ് തുറക്കുന്നത്.

അടുത്ത ഏപ്രിലിന് മുമ്പ് 100 എണ്ണം കൂടി തുറക്കും. ഇതില്‍ 45 ഷോറൂമുകള്‍ ദക്ഷിണേന്ത്യയില്‍ ആയിരിക്കും.

മുമ്പ് റെയ്മണ്ടിന്റെ ഫ്രാഞ്ചൈസി തുടങ്ങാന്‍ 2,000 ചതുരശ്രയടി സ്ഥലം വേണമായിരുന്നു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവ്, ഇപ്പോള്‍ ചെറിയ ഷോറൂമുകള്‍ക്ക് 50 ലക്ഷം രൂപ മതിയാകുമെന്നും മോഹിത് ധജ്ഞല്‍ പറഞ്ഞു.

TAGS: Raymond |