കാന്താരിയെ ഹിറ്റാക്കിയ കാന്താരി പ്ലസ്

Posted on: August 3, 2018

പേരിൽ തന്നെ കൗതുകമുള്ള ഉത്പന്നമാണ് കാന്താരി പ്ലസ്. പേരു കേൾക്കുമ്പോൾ ഇതെന്താണ് എന്നറിയാനുള്ള ജിജ്ഞാസ ആർക്കും ഉണ്ടാകും. തികച്ചും യാദൃശ്ചികമായാണ് കെ. എസ്. സോമൻ കാന്താരി പ്ലസ് കണ്ടെത്തുന്നത്. ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് പുതിയ ഉത്പന്നത്തിന്റെ ആശയം സോമന്റെ മനസിലേക്ക് പറന്നിറങ്ങിയത്. കാന്താരി കൊളസ്‌ട്രോളിന് നല്ലതാണെന്ന കാര്യം ഓർത്ത ഉടനെ കാന്താരി തേടിയിറങ്ങി. മാർക്കറ്റിൽ നിന്ന്  ശേഖരിച്ച കാന്താരിയുടെ ഒപ്പം ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത്് പച്ചമരുന്ന് തയാറാക്കി. ഒരു മാസം ഈ മരുന്ന് കഴിച്ച ശേഷം ലാബിൽ പരിശോധിച്ചപ്പോൾ കൊളസ്‌ട്രോൾ വളരെ കുറഞ്ഞതായി കണ്ടു.

മൂന്നു മാസം തന്റെ സ്വന്തം മരുന്ന് കഴിച്ചപ്പോൾ സോമൻ പൂർണ്ണമായും രോഗവിമുക്തനായി. മരുന്നിന്റെ ഫലപ്രാപ്തി സ്വയം തിരിച്ചറിഞ്ഞപ്പോൾ എന്തു കൊണ്ട് മറ്റുള്ളവർക്കും കാന്താരിയുടെ ഗുണം പരിചയപ്പെടുത്തിയാലോ എന്നായി ഇദേഹത്തിന്റെ ചിന്ത. വൈകാതെ തനതായ മരുന്ന് കൂട്ട് സോമൻ തയാറാക്കി. ഉണങ്ങിയ കാന്താരി, ഇഞ്ചിനീര്, വെളുത്തുള്ളി എന്നിവയാണ് പ്രധാനചേരുവുകൾ. മരുന്നിന് വേണ്ടി ആദ്യം ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത്് കാന്താരി കൃഷി ചെയ്തു. ഇപ്പോൾ ഉണങ്ങിയ കാന്താരി മറ്റു സംസഥാനങ്ങളിൽ നിന്നു വരുത്തുകയാണ്.

കാന്താരി സമ്മാനിച്ച വിജയം

അടുത്തുളള കുറച്ചുപേർക്ക്  കാന്താരി പ്ലസ് കൊടുത്തപ്പോൾ അവർക്കെല്ലാം കൊളസ്‌ട്രോൾ കുറഞ്ഞു. അതോടെ മരുന്നിന്റെ ഫലപ്രാപ്തി ഒരിക്കൽ കൂടി ബോധ്യപ്പെട്ടു. പ്രോഡക്ട് ലൈസൻസിനായി സർക്കാരിലേക്ക് അയച്ചപ്പോൾ മരുന്ന്  എന്ന പേരിൽ അംഗീകാരം കിട്ടിയില്ല. എന്നാൽ ഫുഡ് സപ്ലിമെന്റായി സമർപ്പിച്ചപ്പോൾ എല്ലാ അംഗീകാരവും കാന്താരി പ്ലസിനു ലഭിച്ചു. തുടർന്ന് ഉത്പന്നം വിപണിയിൽ അവതരിപ്പിച്ചു. ഓരോ ദിവസവും കാന്താരിപ്ലസിന് ആവശ്യക്കാർ കൂടി വന്നു. സിനിമ താരങ്ങളായ മധു, ശ്രീനിവാസൻ, സായ്കുമാർ തുടങ്ങി നിരവധി പ്രമുഖരും കാന്താരിപ്ലസ് ഉപയോഗിച്ച് സൗഖ്യം നേടിയിട്ടുണ്ട്.

കാന്താരിപ്ലസ് കഴിച്ച പോലീസ് ഉദ്യോഗസ്ഥൻ പോലീസ് കാന്റീനിൽ കാന്താരിപ്ലസ് വിൽക്കാനുള്ള അനുമതി നേടികൊടുത്തു. ഡോക്ടർമാരുൾപ്പെടെയുള്ളവർ കാന്താരി പ്ലസിന്റെ മികവ് തിരിച്ചറിഞ്ഞു. ഇപ്പോൾ നീതി മെഡിക്കൽ സ്‌റ്റോർ ഉൾപ്പെടെ എല്ലാ മെഡിക്കൽ സ്‌റ്റോറുകളിലും കാന്താരി പ്ലസ് ലഭിക്കും. കൂടാതെ തപാൽ മുഖേനയും ഓൺലൈനായും കാന്താരി പ്ലസ് വിൽക്കുന്നുണ്ട്.

രോഗങ്ങൾ പലത് പരിഹാരം കാന്താരിപ്ലസ്

ഹാർട്ട് അറ്റാക്ക്, ഷുഗർ, കൊളസ്‌ട്രോൾ, കാഴ്ചശക്തി, മറവിരോഗം, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാണ് സുരക്ഷ ഫാർമയുടെ കാന്താരി പ്ലസ്. 475 രൂപയാണ് ഒരു ബോട്ടിലിന്റെ വില. ആറു ബോട്ടിലാണ് ഒരു കോഴ്‌സ്. ഗുളിക രൂപത്തിലുള്ള കാന്താരിപ്ലസ് രക്തത്തെ ശുദ്ധീകരിക്കുന്നു.

രാവിലെയും വൈകുന്നേരവും ആഹാരത്തിനു ശേഷം രണ്ടു ഗുളിക വീതവും കഴിക്കണം. ഗുളിക കഴിക്കുമ്പോൾ രണ്ടു ലിറ്റർ വെള്ളം കുടിക്കണം. തൈറോയിഡ് കാരണം കുട്ടികളില്ലാത്തവർക്ക്  കാന്താരി പ്ലസ് കഴിച്ചപ്പോൾ കുട്ടികൾ ഉണ്ടായി എന്നും സോമൻ പറയുന്നു.

കാന്താരി പ്ലസിനു പുറമെ കാൻസർ, ഫംഗൽ ഇൻഫക്ഷൻ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. കാൻസറിനുളള മരുന്ന് ഒരു രോഗിക്ക്  നൽകുകയും അവരുടെ രോഗം പൂർണ്ണമായും മാറുകയും ചെയ്തുവെന്ന് സോമൻ അവകാശപ്പെട്ടു. രോഗിയുടെ മെഡിക്കൽ റിപ്പോർട്ടുകളും മരുന്നിന്റെ വിശദാംശങ്ങളും പ്രധാമന്ത്രിക്ക് അയക്കുകയും അദേഹത്തിന്റെ നിർദേശാനുസരണം ആരോഗ്യമന്ത്രാലയം പ്രോജക്ട് അംഗീകരിച്ചുകൊണ്ടുള്ള മറുപടി നൽകുകയും ചെയ്തു. യൂണിറ്റു തുടങ്ങാൻ പറഞ്ഞെങ്കിലും മൂലധനമില്ലാത്തതിനാൽപദ്ധതി വൈകുകയാണ്.

പുതുമകൾ തേടുന്ന കലാകാരൻ

നല്ലൊരു കലാകാരൻ കൂടിയാണ് സോമൻ. ഹാൻഡിക്രാഫ്റ്റ്  രംഗത്ത്  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോമൻ കൃഷ്ണ വിഗ്രഹങ്ങളാണ് കൂടുതലും നിർമിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ സോമൻ വിഗ്രഹനിർമ്മാണവുമായി ബന്ധപ്പെട്ട് ചേർത്തല തിരുവിഴ കൂറ്റുവേലിയിലാണ് താമസം. ശ്രീകൃഷ്ണ ഹാൻഡിക്രാഫ്റ്റ്  ആൻഡ് നാഷണൽ റിസർച്ച് സെന്ററിന്റെ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും പുതിയ കണ്ടുപിടുത്തങ്ങൾ സോമൻ ഹരം പകരുന്നു.

പുതിയ മരുന്നുകളുടെ കണ്ടുപിടുത്തത്തിനൊപ്പം പോളിമർ ഗ്ലാസും സോമൻ നിർമിച്ചു. ജനൽ ഗ്ലാസിനും ടേബിൾ ഗ്ലാസിനും പകരം പോളിമർ ഗ്ലാസ് ഉപയോഗിക്കാം. ഭാര്യ ചന്ദ്രിക, മക്കൾ സുമേഷ്, സുകന്യ.

അജീന മോഹൻ