മുത്തൂറ്റ് സ്‌നേഹസമ്മാനം പദ്ധതി

Posted on: January 4, 2019

കൊച്ചി : മുത്തൂറ്റ് സ്‌നേഹസമ്മാനം പദ്ധതി 2019 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. മുത്തൂറ്റ് ഫിനാന്‍സ്, സാമൂഹിക പ്രതിബന്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ ജിവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്,അവരുടെ വിധവകള്‍ക്ക് സഹായം നല്‍കുന്നതിനായി 2015 ജനുവരി മാസത്തില്‍ ആരംഭിച്ച മുത്തൂറ്റ് സ്‌നേഹസമ്മാനം പദ്ധതി 2019 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി.

2014-15, 2015-16, 2016-17, 2017-18 കാലഘട്ടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 38 കലാകാരന്‍മാര്‍/എഴുത്തുകാര്‍/അവരുടെ വിധവകള്‍ എന്നിവര്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് ധനസഹായം നല്‍കിവരുന്നു. പ്രതിമാസം 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ മൂന്നു തലങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കിവരുന്നത്.

മുന്‍ വര്‍ഷങ്ങളിലെ 38 ഗുണഭോക്താക്കളെ കൂടാതെ അര്‍ഹരായ കുറച്ച് ആളുകള്‍ക്ക് കൂടി പ്രതിമാസ ധനസഹായം ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എഴുത്തുകാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്‍മാര്‍, കലാകാരന്‍മാര്‍ അവരുടെ വിധവകള്‍ തുടങ്ങിയവരാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകള്‍ അതതുമേലയില്‍ പ്രശസ്തരായ രണ്ട് വ്യക്തികളുടെ സാക്ഷ്യപത്രത്തോടൊപ്പം മുത്തൂറ്റ് ഫിനാന്‍സിന്റെ താഴെപറയുന്ന വിലാസത്തില്‍ ജനുവരി മാസം 25ന് മുന്‍പ് ലഭിക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ മുത്തൂറ്റ് സ്‌നേഹസമ്മാനം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ എന്ന് വ്യക്തമായി എഴുതിയിരിക്കണം.

സാംസ്‌കാരിക ലോകത്തെ പ്രാഗത്ഭ്യത്തിന് ജീവിതത്തില്‍ അംഗീകാരം കിട്ടാതെ പോകുന്ന ദുരവസ്ഥ സമൂഹത്തിനു ഗുണകരമല്ലെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ശ്രീ ജോണ്‍ വി ജോര്‍ജ്ജ് പ്രസ് മീറ്റില്‍ പറഞ്ഞു.

TAGS: Muthoot Finance |