മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ എക്‌സലെന്‍സ് പുരസ്‌കാരം

Posted on: November 23, 2018

കൊച്ചി : മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് എക്ല്‌സലന്‍സ് പുരസ്‌കാരം 2018 ന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജേക്കബ്ബ്, സെന്റ് ആല്‍ബര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം എല്‍ ജോസഫ് മുണ്ടഞ്ചേരി, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എന്‍.കെ മോഹന്‍ദാസ്, മുത്തൂറ്റ് ഗ്രൂപ്പ്  ചീഫ് ജനറല്‍ മാനേജര്‍ കെ. ആര്‍. ബിജിമോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ 2000 വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ ക്യാഷ് അവാര്‍ഡും, മെമന്റോയും നല്‍കുന്നതാണ് പദ്ധതി. 2010ല്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കികൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഇത് കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

ദക്ഷിണേന്ത്യയിലെ 2000 സ്‌കൂളുകളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതോടെ യുവമനസുകളെ പരിപോഷിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. അക്കാദമിക് രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നു. വരും കാലങ്ങളിലും സമൂഹത്തിന് വേണ്ടി വിവിധ സേവന പദ്ധതികള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.