മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാഫ്രോണാര്‍ട്ട് സംഭാവന

Posted on: November 22, 2018

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 36.17 ലക്ഷം രൂപ സാഫ്രോണാര്‍ട്ട് സംഭാവന ചെയ്തു. 2018 ആഗസ്റ്റ് മാസം 29-നും 30-നും നടന്ന കേരള ഫ്‌ലഡ് റിലീഫ് ഫണ്ട് റെയ്‌സര്‍ ഓക്ഷനിലൂടെയാണ് സാഫ്രോണാര്‍ട്ട് മുഖേന സ്റ്റോറിലിമിറ്റഡ് ഈ ധനസമാഹരണം നടത്തിയത്. ഈ ലേലത്തില്‍ ആധുനിക – സമകാലിക ഇന്ത്യന്‍ കലയുടെ 36 സൃഷ്ടികള്‍ ലേലത്തിന് വച്ചിരുന്നു

ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയ സൃഷ്ടികളില്‍, മലയാളി ആര്‍ട്ടിസ്റ്റുകളായ കെ ജി സുബ്രഹ്മണ്യന്‍, റിയാസ് കോമു എന്നിവരുടെയും മുന്‍നിര ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളായ രാം കുമാര്‍, ധനഞ്ജയ് സിംഗ്, തോട്ടാ വൈകുണ്ഡം എന്നിവരുടെയും കലാസൃഷ്ടികള്‍ ഉണ്ടായിരുന്നു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഒരു പങ്കാളി എന്ന നിലയില്‍, 2019 ജനുവരിയില്‍, ആര്‍ട്ട് റെയ്‌സസ് ഫോര്‍ കേരള (എആര്‍കെ) എന്ന പേരില്‍, കലാസൃഷ്ടികളുടെ ഒരു ധനസമാഹരണ തത്സമയ ലേലം സാഫ്രോണാര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി മുസിരിസ് ബിനാലെയ്‌ക്കൊപ്പം നടക്കുന്ന ഈ ലേലത്തില്‍ നിന്ന് ലഭിക്കുന്ന പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

TAGS: Saffron Art |