ദുരിതാശ്വാസ നിധിയിലേക്ക് അമര രാജ ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കി

Posted on: October 19, 2018

കൊച്ചി : അമര രാജ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. അമര രാജ ഗ്രൂപ്പ് വൈസ് ചെയര്‍മാനും പാര്‍ലമെന്റ് അംഗവുമായ ജയദേവ് ഗല്ലയും ഗ്രൂപ്പിന്റെ എച്ച്ആര്‍-ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ജയ്കൃഷ്ണ ബിയും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. അമര രാജ ഗ്രൂപ്പിലെ ആറു കമ്പനികളുടെയും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ചേര്‍ത്തുള്ളതാണ് തുക.

പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ സാധാരണ നിലയിലേക്ക് തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഈ വേളയില്‍ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പ്രളയ വേളയില്‍ അടിയന്തര മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് സഹായിച്ചിരുന്നെന്നും പ്രളയക്കെടുതി രൂക്ഷമായ ആറു ജില്ലകളില്‍ 150 ഓളം ടവറുകള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് ശരിയാക്കിയതെന്നും ജയദേവ് ഗല്ല പറഞ്ഞു.

വീട്ടാവശ്യങ്ങള്‍ക്കുള്ള വിവിധ സാധനങ്ങള്‍ ഉള്‍പ്പെട്ട 1500 കിറ്റുകള്‍ തയ്യാറാക്കുന്നതില്‍ സഹായിച്ച ജീവനക്കാരെ അഭിനന്ദിക്കുകയാണെന്നും ആലപ്പുഴയിലെ കുട്ടനാട്ടില്‍ കിറ്റുകള്‍ വിതരണം ചെയ്‌തെന്നും ഇത്തരം ദുരന്ത വേളയില്‍ സഹായവുമായി എന്നും അമര രാജ ജീവനക്കാര്‍ മുന്നിലുണ്ടാകുമെന്നും ജയ്കൃഷണ ബി. പറഞ്ഞു.