ഇൻകെൽ ദുരിതാശ്വാസനിധിയിലേക്ക് 1.5 കോടി രൂപ നൽകി

Posted on: October 6, 2018

കൊച്ചി : ഇൻകെൽ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപയും ജീവനക്കാരുടെ വിഹിതമായി 6.57 ലക്ഷം രൂപയും നൽകി. സംഭാവനകളുടെ ചെക്ക് വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇൻകെൽ ഡയറക്ടർ വർഗീസ് കുര്യൻ കൈമാറി.

ഡയറക്ടർമാരായ പി. നന്ദകുമാർ, മുഹമ്മദ് അൽത്താഫ്, ഡോ. കെ. ഇളങ്കോവൻ, സി.വി. റപ്പായി, എം.എം. അബ്ദുൾബഷീർ, മാനേജിംഗ് ഡയറക് ടർ മുഹമ്മദ് സഗീർ, പ്രിൻസിപ്പൽ അഡൈ്വസർ ടി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.