മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന അദ്യ വീടിന്റെ കല്ലിടില്‍ നിര്‍വ്വഹിച്ചു

Posted on: October 5, 2018

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മുത്തൂറ്റ് ആഷിയാന പ്രൊജക്ടിലെ ആദ്യ വീടിന്റെ കല്ലിടില്‍ ചടങ്ങ് തൃശ്ശൂര്‍ അന്നമനടയിലെ വെണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ സുബ്രമണ്യന്റെ സ്ഥലത്ത് നടത്തപ്പെട്ടു.

എം എല്‍ എ സുനില്‍ കുമാര്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മുത്തൂറ്റ് ഫിനാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് നിര്‍വഹിച്ചു. എം എസ്റ്റി എല്‍ ഡയറക്ടര്‍ രാഗേഷ് ജി ആര്‍, മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, എം എം ജി എഫ് ഇവിപി ജോണ്‍ വര്‍ഗീസ്, ചാരിറ്റി കമ്മിറ്റി അംഗം അരവിന്ദാക്ഷന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍ ജി ഒ ആണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 500 സ്‌ക്വയര്‍ ഫീറ്റില്‍ വാര്‍ക്ക വീട് ആണ് നിര്‍മ്മിച്ച് നല്‍കുന്നത്.