പൂർവ ഗ്രാൻഡ്ബേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

Posted on: September 19, 2018

കൊച്ചി : എറണാകുളം മറൈൻഡ്രൈവിലെ പൂർവ ഗ്രാൻഡ്ബേ അപ്പാർട്ട്‌മെൻറ് റസിഡൻറ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുൻ എറണാകുളം ജില്ലാ കളക്ടറും കൊച്ചി മേയറുമായിരുന്ന എം. പി ജോസഫ് 555555 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ മുഹമ്മദ് സ്ഫീറുള്ളയ്ക്ക് കൈമാറി.

അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശിവപ്രസാദ്, സെക്രട്ടറി ആർ. എ മുഹമ്മ്ദ്, ട്രഷറർ നരേന്ദ്രനാഥ്, നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ് അയൂബ്, കെ. ജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായധനം കൈമാറിയത്.

മാതൃകാപരമായ പ്രവർത്തനമാണ് പൂർവ ഗ്രാൻഡ്ബേ അപ്പാർട്ട്‌മെൻറ് അസോസിയേഷേന്റതെന്നും മറ്റു റസിഡൻറ്‌സ് അസോസിയേഷനുകളും ഈ മാതൃക പിന്തുടരണമെന്നും കളക്ടർ പറഞ്ഞു.