കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി വീണ്ടും ഹാവൽസ്

Posted on: September 7, 2018

പ്രളയക്കെടുതിയിൽപ്പെട്ടവരുടെ വീടുകൾ പുനർനിർമ്മിക്കാൻ ഹാവൽസ് ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് ഹാവൽസ് ഇന്ത്യ ബിസിനസ് മേധാവി (കേരളം-തമിഴ്‌നാട് ) എം.പി. മനോജ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു. ജനറൽ മാനേജർ (സെയിൽസ്) പി.എ. സണ്ണി, കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഹെഡ് അനിൽ ശർമ്മ എന്നിവർ സമീപം.

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയ ഹാവൽസ്. കേരളത്തിൽ പ്രളയക്കെടുതിയിൽപ്പെട്ടവരുടെ വീടുകൾ പുനർനിർമ്മിക്കാൻ വീണ്ടും സഹായവുമായെത്തുന്നു.വെള്ളപ്പൊക്കത്തിൽ നശിച്ച ഇലക്ട്രിക് ഉപകരണങ്ങൾക്കു പകരം ചെലവു കുറച്ച് പുതിയവ വാങ്ങുന്നതിനായി സഹായിക്കാനാണ് ഹാവൽസിന്റെ തീരുമാനം.

ഹാവൽസ് ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങളും സെപ്റ്റംബർ 30 വരെ ജിഎസ്ടി ഉൾപ്പടെ 40 ശതമാനം വിലക്കുറവിൽ ലഭ്യമാകും. ഹാവൽസിന്റെ എല്ലാ ഡീലർമാരും റീട്ടെയിൽ നെറ്റ്‌വർക്കും കേരളത്തിന്റെ പുനർനിർമ്മിതിക്കായി ഈ ദൗത്യത്തിൽ പങ്കുചേരും.

കേരളത്തിൽ നിന്നുള്ള കോളുകൾക്കായി പ്രത്യേക ടോൾ-ഫ്രീ നമ്പറും (18001031313)ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഡീലർമാർ, റീട്ടെയ്‌ലർമാർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും ഹാവൽസ് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, സഹായങ്ങൾ രജിസ്റ്റർ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.

കേരളത്തോടൊപ്പം ഹാവൽസ് ഉണ്ടെന്നും കേരളത്തിന്റെ പുനഃനിർമ്മിതിക്കായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹാവൽസ് ഇന്ത്യ കേരളം, തമിഴ്‌നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി. മനോജ് പറഞ്ഞു.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകുന്നതിനായി ഹാവൽസ് ഇന്ത്യ സിഎംഡി അനിൽ ഗുപ്ത തിരുവനന്തപുരത്ത് എത്തിയിരുന്നു.

TAGS: Havells India |