ദുരിതബാധിതരെ സഹായിക്കാൻ റെയ്മണ്ടും താനെ റോട്ടറി ക്ലബും

Posted on: September 7, 2018

കൊച്ചി : കേരളത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റെയ്മണ്ട് ലിമിറ്റഡും താനെ ലേക് സിറ്റി റോട്ടറി ക്ലബും രംഗത്ത്. റെയ്മണ്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥരും റോട്ടറി ക്ലബ് അംഗങ്ങളും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി സഹായമെത്തിച്ചു വരുന്നു.

ഭക്ഷ്യ ധാന്യങ്ങൾ, പുതപ്പ്, പാത്രങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ജലം ശുദ്ധീകരിക്കുന്നതിനുള്ള ദ്രാവകങ്ങൾ, ഔഷധങ്ങൾ എന്നിവയുമായി രണ്ട് ട്രാക്കുകൾ വയനാട്ടിലെത്തിച്ചിട്ടുണ്ട്.

TAGS: Raymond |