April 2024
ആദിവാസി മേഖലകളില്‍ സഹായവുമായി നാരായണ്‍ സേവ സന്‍സ്ഥാന്‍
Posted on: August 31, 2018
കൊച്ചി: ആദിവാസി മേഖലകളിലെ ദുരിതബാധിതര്‍ക്ക് നാരായണ്‍ സേവ സന്‍സ്ഥാന്‍ ഡയറക്ടര്‍ വന്ദന അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഭക്ഷണ പൊതികളും ദുരിതാശ്വാസ വസ്തുക്കളും നല്‍കി. ബോട്ട് ഉപയോഗിച്ചാണ് ഇവര്‍ ഉള്‍ഭാഗങ്ങളിലേക്ക് കടന്നു ചെന്നത്.
ഏറ്റവും ഉള്‍ഭാഗങ്ങളില്‍ വളരെ ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് സഹായമെത്തിക്കുകയാണ് നാരായണ്‍ സേവ സന്‍സ്ഥാന്‍ ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഈ മേഖലകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ബാധിച്ച കേരളം തിരിച്ചുവരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം ദുരന്തങ്ങളിലാണ് മാനുഷിക മൂല്യങ്ങള്‍ പരീക്ഷിക്കപ്പെടുന്നതെന്നും കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് താങ്ങായി ഇന്ത്യ മുഴുവന്‍ ഉണ്ടാകണമെന്നും നാരായണ്‍ സേവ സന്‍സ്ഥാന്‍ പ്രസിഡന്റ് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.
TAGS: Narayana Seva Sansthan |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി