പ്രളയദുരന്തം : സഹായവുമായി അംബുജ സിമന്റ്‌സ്

Posted on: August 30, 2018

കൊച്ചി : പ്രളയ ദുരിതത്തിൽ കഴിയുന്ന കേരള ജനതയെ സഹായിക്കാൻ അംബുജ സിമന്റ്‌സ് രംഗത്ത്. പ്രളയബാധിതർക്കായി ശൂചീകരണ വസ്തുക്കൾ, ബെഡ് ഷീറ്റ്, പുതപ്പുകൾ, തുണിത്തരങ്ങൾ എന്നിവ നൽകുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തിന് കമ്പനി രൂപം നൽകിയിട്ടുണ്ട്.

ഈ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാൻ നരോഡം ശേക്ഷരിയ ഫൗണ്ടേഷനും മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തിന് സംഭവിച്ച വിപത്തിൽ അകപ്പെട്ടവരോടൊപ്പം നിൽക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അംബുജ സിമന്റസ് ഷിപ്പിംഗ് ടെർമിനൽസ് ഹെഡ് പി. ദിനേശ് നമ്പ്യാർ പറഞ്ഞു.