സുസുക്കി മോട്ടോർ സൈക്കിൾസ് ഒരു കോടി രൂപ സംഭാവന നൽകും

Posted on: August 29, 2018

കൊച്ചി : പ്രളയദുരിതത്തിൽ നിന്നും തിരിച്ചുവരുന്ന കേരളത്തിന് സുസുക്കി മോട്ടോർസൈക്കിൾസ് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. സുസൂക്കി മോട്ടോർ കോർപറേഷൻ ഒരു കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

നിലവിലെ സാഹചര്യത്തിൽ നിന്നും കരകയറുന്നതിന് കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും എല്ലാവിധ സഹായങ്ങളും നൽകുമെന്നും സൂസുക്കി മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിത പറഞ്ഞു.

ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 10 വരെ സുസൂക്കി മോട്ടോർസൈക്കിൾസ് സർവീസ് സെന്ററുകളിൽ പ്രത്യേക സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കും. എസ്എംഐപിഎൽ നെറ്റുവർക്കിൽ വാഹനങ്ങൾക്ക് ലേബർ ചാർജ് ഒഴിവാക്കി സർവീസ് ചെയ്തു കൊടുക്കും.

കൂടാതെ എൻജിൻ ഓയിൽ, ഫിൽട്ടർ, എന്നിവ സൗജന്യമായി നൽകും. സാരമായ കേടുപാടുകൾ സംഭവിച്ച വാഹങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനുള്ള സഹായങ്ങൾ എസ്എംഐപിഎൽ പ്രതിനിധികൾ ചെയ്തു കൊടുക്കും. ഇൻഷുറൻസ് ലഭിക്കാത്ത ഉപഭോക്താക്കൾക്ക് പാർട്‌സുകൾക്ക് പ്രത്യേക ഓഫറുകൽ നൽകി വാഹനത്തെ ഉപയോഗ യോഗ്യമാക്കാനും കമ്പനി സഹായം നൽകും. വാഹനത്തിന്റെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യരുതെന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 18001217996ൽ എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.