April 2024
പ്രളയ ദുരിതാശ്വാസം : പെപ്സിക്കോ 1.05 കോടി രൂപ നൽകി
Posted on: August 29, 2018
കൊച്ചി : പെപ്സിക്കോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്സിക്കോ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പെപ്സിക്കോ ഇന്ത്യ ചെയർമാനും സിഇഒയുമായ അഹമ്മദ് എൽഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്സിക്കോ ഇന്ത്യ കോർപറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡണ്ട് നീലിമ ദ്വിവേദിയും പങ്കെടുത്തു.
പെപ്സിക്കോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിത ബാധിത ജില്ലകളിൽ 6.78 ലക്ഷം ലിറ്റർ അക്വാഫിന കുടിവെള്ളവും 10,000 കിലോ ക്വാക്കർ ഓട്ട്സും വിതരണം ചെയ്തു. പെപ്‌സിക്കോ ജീവനക്കാർ തദേശ സ്ഥാപനങ്ങൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്തുള്ള ജീവനക്കാർ മറ്റ് മാർഗങ്ങളിലൂടെ സാമ്പത്തിക സഹായം നൽകുമെന്നും പെപ്സിക്കോ അറിയിച്ചു.
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി