പ്രളയബാധിതര്‍ക്ക് 60 സെന്റ് നല്‍കി ജോര്‍ജ് കുളങ്ങര

Posted on: August 29, 2018

കുറവിലങ്ങാട് : പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്  വീട് വയ്ക്കാന്‍ 60 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര. ലേബര്‍ ഇന്ത്യ ഗ്രീന്‍ ഗാര്‍ഡന്‍ ആശ്രമത്തോടു ചേര്‍ന്നുള്ള 60 സെന്റാണു നല്‍കുക.

കേരളമാണ് തനിക്ക് എല്ലാം തന്നതെന്നും നാട് ദുരിതത്തിലാകുമ്പോള്‍ അതില്‍ ചെറിയൊരു ശതമാനമെങ്കിലും തിരിച്ചു നല്‍കേണ്ടത് തന്റെ കടമയാണെന്നും ജോര്‍ജ് കുളങ്ങര പറഞ്ഞു. നേരത്തെ പ്രളയ ദുരിത മേഖലകളില്‍ 50,000 ലിറ്ററിലേറെ ശുദ്ധജലം സൗജന്യമായി നല്‍കിയിരുന്നു. കുട്ടനാട്ടില്‍ ഇന്നും ജലവിതരണം തുടരും.