ഏഴുകോടിയുടെ ദുരിതാശ്വാസ സഹായവുമായി മലബാര്‍ ഗ്രൂപ്പ്

Posted on: August 29, 2018

കോഴിക്കോട് : പ്രളയദുരന്തത്തില്‍ നിന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായവുമായി മലബാര്‍ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച രണ്ടു കോടി രൂപയ്ക്കു പുറമെ മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന അഞ്ചു കോടി രൂപയുടെ സഹായം നല്‍കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി അഹമ്മദ്ദ് മുഖ്യമന്ത്രിയെ അറിയിച്ചു.

മലബാര്‍ഗ്രൂപ്പ് ജീവനക്കാരുടെ സംഭാവനയായ ഒരു കോടി രൂപ അടക്കമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. വീടുകളുടെ പുനര്‍നിര്‍മാണത്തിനും ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയില്‍ കവിയാത്ത സാധനസാമഗ്രികള്‍ വാങ്ങി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.