രാധാകൃഷ്ണ ദമാനി 10 കോടി നല്‍കി

Posted on: August 29, 2018

മുംബൈ : സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ രാധാകൃഷ്ണന്‍ ദമാനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡിറൈവ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പേരിലാണ് സംഭാവന നല്‍കിയത്. ഡിമാര്‍ട്ട് നേരത്തെ തന്നെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു.

കേരളത്തിന്റെ ദുരവസ്ഥയില്‍ വിഷമമുണ്ടെന്നും കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികളില്‍ ആവശ്യമെങ്കില്‍ സഹകരിക്കാമെന്നും രാധാകൃഷ്ണ ദമാനിയുടെ ഓഫീസ് വ്യക്തമാക്കിയതായി സ്ഥാപനത്തിലെ ജീവനക്കാരി സൂസന്‍ രജനി ജോര്‍ജ് പറഞ്ഞു.