കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എജ്യൂക്കേഷൻ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

Posted on: July 27, 2018

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ടാമത് എജ്യൂക്കേഷൻ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത 50 സ്‌കൂളുകളിലെ എസ്.എസ്.എൽ.സിയ്ക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ 400 വിദ്യാർത്ഥികളാണ് ഈ വർഷം അവാർഡ് നേടിയത്. കൂടാതെ ഏറ്റവുമധികം മാർക്ക് നേടി വിജയിച്ച ഭൂമിക അജയ്കുമാർ, നിജിയ നൗഷാദ്, അനഘ സി.എസ്, ഹരികൃഷ്ണൻ, വിഷ്ണുദത്ത് കെ.ആർ എന്നീ വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൽകി.

സ്വന്തം പ്രയത്‌നവും ഇച്ഛാശക്തിയുമാണ് ഒരാളെ വിജയങ്ങൾ കൈവരിക്കാൻ പ്രാപ്തനാക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ചടങ്ങിൽ ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ മോട്ടിവേഷണൽ ട്രെയിനർ വർഗീസ് പോൾ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.