ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Posted on: May 27, 2018

തിരുവല്ല : പാർശ്വവത്കരിക്കപ്പെവരുടെയും ദുരിതബാധിതതരുടെയും ഉന്നമനത്തിനായി ബിലീവേഴ്‌സ് ചർച്ചും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചെയ്തുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹായങ്ങൾ മാതൃകാപരമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. തിരുവല്ല മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ചുമത്ര എൽ പി സ്‌കൂളിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ബിലീവേഴ്‌സ് ചർച്ച് ഓഖിദുരിതബാധിതർക്ക് ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും ദുരന്തബാധിതപ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസസഹായങ്ങളും നൽകിയത് മന്ത്രി അനുസ്മരിച്ചു.

നിസ്വരായവരുടെ ഉന്നമനമാണ് ബിലീവേഴ്‌സ് ചർച്ചിന്റെ ലക്ഷ്യമെന്നും അത് ദൈവ നിയോഗമാണെന്നും ആ കടമ നിർവഹിക്കുന്നതിൽ ചർച്ച് എന്നും മുൻപന്തിയിലുണ്ടാകുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. കെ പി യോഹന്നാൻ മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ കെവി വർഗീസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ അലികുഞ്ഞ്, തോമസ് ജേക്കബ്, കെ. കെ. സാറാമ്മ, നിസാമുദ്ദീൻ എം.കെ. എന്നിവർ ആശംസാപ്രസംഗം നടത്തി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപള്ളിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.