റെഡ് എഫ്.എം കേൾക്കുന്നുണ്ടോ സീസൺ 2 ആരംഭിച്ചു

Posted on: March 13, 2018

റെഡ് എഫ്.എം കേൾക്കുന്നുണ്ടോ ക്യാംപയിന്റെ രണ്ടാം സീസൺന്റെ ഭാഗമായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയും പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി പീറ്റർ പോളും ചേർന്ന് ശ്രവണസഹായി നൽകുന്നതിനുള്ള സമ്മതപത്രം കൈമാറുന്നു.

കൊച്ചി : റെഡ് എഫ്.എം കൊച്ചിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ റെഡ് എഫ്.എം കേൾക്കുന്നുണ്ടോ ക്യാംപയിന്റെ രണ്ടാം സീസൺ സിനിമാതാരം ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. കേൾവി ശക്തിയില്ലാത്ത നിർദ്ധനരായ കുട്ടികൾക്ക് സൗജന്യമായി ശ്രവണസഹായി നൽകുന്നതിനായി റെഡ് എഫ്.എം 2016-ൽ ആവിഷ്‌കരിച്ച പദ്ധതിയാണ് റെഡ് എഫ്.എം കേൾക്കുന്നുണ്ടോ. റെഡ് എഫ്. എം പ്രോമോ വഴിയും, ജനറൽ ആശുപത്രികൾ വഴിയും, വിവിധ സർക്കാരിതര സംഘടനകൾ മുഖാന്തരവും ലഭിച്ച രജിസ്‌ട്രേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 10 കുട്ടികൾക്കാണ് സൗജന്യ ശ്രവണസഹായി നൽകുന്നത്.

റോട്ടറി ക്ലബ് കൊച്ചിൻ മിഡ് ടൗൺ, പിട്ടാപ്പിള്ളിൽ ഏജൻസീസ്, ഗ്ലോബൽ ഹിയറിംഗ് എയ്ഡ് സെന്റർ, ക്യൂട്ടിസ് ഇന്റർനാഷണൽ, സിവ മറ്റേണിറ്റി വെയർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, സിനിമാതാരം അഥിതി രവി, റെഡ് എഫ്.എം റീജിയണൽ ഹെഡ് പ്രജ്ഞ നായർ, റോട്ടറി ക്ലബ് കൊച്ചിൻ മിഡ് ടൗൺ പ്രസിഡന്റ് അനിൽ വർമ്മ, സെക്രട്ടറി ജനാർദ്ദന പൈ, ഇന്നർ വീൽ ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗൺ പ്രസിഡന്റ് ഡോ.മിനി വർമ്മ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി പീറ്റർ പോൾ, ഗ്ലോബൽ ഹിയറിംഗ് എയ്ഡ് സെന്റർ മാർക്കറ്റിംഗ് മാനേജർ നിതിൻ ജി., സിവ മറ്റേണിറ്റി വെയർ എം.ഡി മെയ് ജോയ് തുടങ്ങിയവരും പങ്കെടുത്തു.

TAGS: RED FM |