കെടിഎം ഓഖി ഫണ്ടിലേയ്ക്ക് 25 ലക്ഷം നൽകി

Posted on: January 28, 2018

തിരുവനന്തപുരം : കേരള ട്രാവൽ മാർട്ട് അംഗങ്ങൾ ഓഖി ഫണ്ടിലേയ്ക്ക് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, ഇഎം നജീബ്, ഏബ്രഹാം ജോർജ്, ഹരികുമാർ, മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ഓഖി ദുരന്തത്തിൽനിന്ന് കര കയറാൻ സന്നദ്ധ സംഘടകളുടെ പിന്തുണ മുഖ്യമന്ത്രി തേടിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഫണ്ട് സ്വരൂപിച്ചതെന്ന് കെടിഎം ഭാരവാഹികൾ അറിയിച്ചു.