സിയറ്റ് ടയേഴ്‌സ് നേത്രാഞ്ജലി പരിപാടിക്ക് തുടക്കമായി

Posted on: January 4, 2018

കൊച്ചി : സിയറ്റ് ടയേഴ്‌സിന്റെ നേത്രാഞ്ജലി പരിപാടിക്കു തുടക്കമായി. എൽസിവി, എസ്‌സിവി ഡ്രൈവർമാരുടെ കാഴ്ച ശക്തിയും വാഹനത്തിന്റെ ടയറുകളും സൗജന്യമായി പരിശോധിക്കുന്ന പരിപാടിയാണിത്. ചെറായി, മുനമ്പം, കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിലാണ് ട്രാവൽ സേഫ് എന്ന നേത്ര പരിശോധന നടത്തുന്നത്. 1000 ഡ്രൈവർമാർക്ക് സൗജന്യമായി നേത്രപരിശോധന നടത്തും. 700 ലേറെ വാഹനങ്ങളുടെ ടയറുകളും പരിശോധിക്കും.

നേത്രാഞ്ജലി പരിപാടിയുടെ ഭാഗമായി ഡ്രൈവർമാരെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. സൗജന്യമായി കണ്ണടകളും നൽകും. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യും. കൊച്ചിക്കു പുറമേ ഇന്ത്യയിലെ നഗരങ്ങളിൽ കൂടി നേത്രാഞ്ജലി പരിപാടി സംഘടിപ്പിക്കുമെന്ന് സിയറ്റ് ടയേഴ്‌സ് വൈസ് പ്രസിഡന്റ് നിതീഷ് ബജാജ് പറഞ്ഞു.

TAGS: Ceat Tyres |