April 2018
അപ്പോളോ ഹെൽത്ത്‌കെയർ എക്‌സ്പ്രസിന് തുടക്കമായി
Posted on: December 27, 2017
ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് ട്രക്ക് ഡ്രൈവർമാർക്കായി ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് – അപ്പോളോ ടയേഴ്‌സ് ഹെൽത്ത്‌കെയർ എക്‌സ്പ്രസിന് തുടക്കമായി. അപ്പോളോ ടയേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഓങ്കാർ എസ് കൻവാർ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്‌ലാഗ്ഓഫ് ചെയ്തു. അപ്പോളോ ടയേഴ്‌സ് വൈസ് ചെയർമാൻ നീരജ് കൻവാർ, ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് ചെയർമാൻ കുൽതാരൻ സിംഗ് അത്‌വാൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡൽഹിയിലും തമിഴ്‌നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ചും ഹെൽത്ത്‌കെയർ എക്‌സ്പ്രസിന്റെ ഓരോ യൂണിറ്റുകൾ പ്രവർത്തിക്കും. ഒരു എംബിബിഎസ് ഡോക് ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, 3 ഔട്ട്‌റീച്ച് വർക്കർമാർ എന്നിവർ ഓരോ യൂണിറ്റിലുമുണ്ടാകും. കുറഞ്ഞ ചെലവിൽ ബ്ലഡ്ഗ്രൂപ്പ്, ബ്ലഡ് ഷുഗർ, എച്ച്‌ഐവി, മറ്റ് ലൈംഗിക പകർച്ചവ്യാധികൾ, നേത്രരോഗങ്ങൾ തുടങ്ങിയവയുടെ പരിശോധന മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ സാധ്യമാകും.
TAGS: Apollo Tyres | Apollo Tyres Healthcare Express |