എച്ച്ഡിഎഫ്‌സി ബാങ്കിന്റെ രക്തദാന ക്യാമ്പുകൾ വെള്ളിയാഴ്ച

Posted on: December 7, 2017

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ, രക്തദാന ക്യാമ്പുകൾ ഡിസംബർ എട്ട് വെള്ളിയാഴ്ച നടക്കും. 970 എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖകൾ, 650 കോളജുകൾ, 250 കോർപ്പറേറ്റുകൾ, പോലീസ് നിരോധ മേഖലകൾ 29, മറ്റു സ്ഥലങ്ങൾ 200 എന്നിവിടങ്ങളിലാണ് രക്തദാനക്യാമ്പുകൾ.

18-65 പ്രായപരിധിയിൽപ്പെട്ടവർക്ക് രക്തദാന പരിപാടിയിൽ പങ്കെടുക്കാം. 950 നഗരങ്ങളിൽ 2000-ലേറെ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. സുരക്ഷിത രക്തത്തിന്റെ ദൗർലഭ്യം പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ബാങ്കിന്റെ കൺട്രി ഹെഡ് ഭാവേഷ് സവേരി പറഞ്ഞു. പ്രതിവർഷം ഇന്ത്യയ്ക്കാവശ്യം 12 ദശലക്ഷം യൂണിറ്റ് രക്തമാണ്. നിലവിൽ മൂന്നു ദശലക്ഷം യൂണിറ്റിന്റെ കുറവാണുള്ളത്. മുൻവർഷങ്ങളിൽ ബാങ്ക്, രക്തദാന ക്യാമ്പുകൾ വഴി 6,90,000 യൂണിറ്റ് രക്തം ശേഖരിക്കുകയുണ്ടായി.

TAGS: HDFC Bank |