ഡ്രൈവർ പങ്കാളികളുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പുമായി ഊബർ

Posted on: November 16, 2017

കൊച്ചി : ഊബർ ശിശുദിനത്തിൽ ഊബർ സ്‌കോളർ സംരംഭത്തിലൂടെ കേരളത്തിലെ ഡ്രൈവർ പങ്കാളികളുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നു. അഞ്ചാം ക്ലാസ് മുതൽ മുകളിലേക്ക് പഠനം നടത്തുന്ന കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പ് ലഭിക്കും. ഊബർ സ്‌കോളർ രാജ്യത്തുടനീളമുള്ള 7 നഗരങ്ങളിൽ 570 കുട്ടികൾ ഈ സംരംഭത്തിൻറെ ഗുണഫലം നേടുകയും ചെയ്യുന്നു.

ഡ്രൈവർ പങ്കാളികളുടെ കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഊബർ സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നത്. ഊബർ സ്‌കോളർ പ്രോഗ്രാം വഴി യോഗ്യരായ തെരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവർമാർക്ക് 5000 രൂപ വരെ ലഭിക്കും. ഈ കുട്ടികളുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിനായി സംഭാവന നൽകുന്നതിൽ ഞങ്ങൾക്ക് ആഹ്ലാദമുണ്ടെന്ന് ഊബർ ഇന്ത്യ ജിഎം (കേരള) നിതിൻ നായർ പറഞ്ഞു.

TAGS: Uber | Uber Scholar |