മുത്തൂറ്റ് ഫിനാൻസ് – ബോംബെ വൈഎംസിഎ ബ്രെയിൻവേവ്‌സ് മത്സരം

Posted on: October 7, 2017

കൊച്ചി : മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി മുത്തൂറ്റ് ഫിനാൻസും ബോംബെ വൈഎംസിഎയും ബ്രെയിൻവേവ്‌സ് 2017 മത്സരം സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ വ്യക്തിത്വ വികസനത്തിനുള്ള പ്ലാറ്റ്‌ഫോം ലഭ്യമാക്കുകയും ചെയ്യുകയാണ് ബ്രെയിൻവേവ്‌സ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ചെറുകഥാ രചന, പോസ്റ്റർ പെയിന്റിംഗ്, പൊതുവിജ്ഞാന മത്സരം, പ്രസംഗ മത്സരം, കഥ പറച്ചിൽ എന്നിവയാണ് മത്സരത്തിനുണ്ടായിരുന്ന ഇനങ്ങൾ. പതിനാറു സ്‌കൂളുകളിൽനിന്നുള്ള 474 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ മനേക്ജി കൂപ്പർ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്‌കൂൾ ഓവറോൾ ട്രോഫിയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫിയും കരസ്ഥമാക്കി.

വാലിയ കോളജിലെ ജ്യോത്സ്‌ന ഹർഷദ് വാലിയ കോൺഫറൻസ് ഹാളിൽ നടന്ന സമ്മാനദാന ചടങ്ങിൽ അന്ധേരി വെസ്റ്റ് എംഎൽഎ അമീത് ഭാസ്‌കർ സതം, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഈപ്പൻ അലക്‌സാണ്ടർ, സോണൽ മാനേജർ വെങ്കട്ട് രമണ, മുംബൈ മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ സുധാ സിംഗ്, ബോംബെ വൈഎംസിഎ ബാന്ദ്ര ശാഖ സീനിയർ സെക്രട്ടറി സെബാസ്റ്റ്യൻ പോൾ, ബോംബെ വൈഎംസിഎ ജനറൽ സെക്രട്ടറി മെൽവിൻ ലൂയിസ്, ബോംബെ വൈഎംസിഎ അന്ധേരി ശാഖ അസിസ്റ്റന്റ് ഡയറക്ടർ ഓസ്റ്റിൻ കുന്ദർ തുടങ്ങിയവർ പങ്കെടുത്തു.