കത്രീന കൈഫ് എച്ച് & ആർ ജോൺസൺ ടാക്‌റ്റെൽ കാമ്പയിൻ ഗുഡ്‌വിൽ അംബാസഡർ

Posted on: September 27, 2017

കൊച്ചി : കത്രീന കൈഫിനെ എച്ച് & ആർ ജോൺസൺ ടാക്‌റ്റെൽ കാമ്പയിൻ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. ടാക്‌റ്റെയ്ൽ കാമ്പയിന് നിരവധി ജീവിതങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് കത്രീന കൈഫ് പറഞ്ഞു.

എച്ച് & ആർ ജോൺസൺ പൊതുസ്ഥലങ്ങളിൽ സ്പർശനക്ഷമമായ വസ്തുക്കളുടെ ഉപയോഗത്തിലൂടെ കാഴ്ചവൈകല്യമുള്ളവർക്ക് ഇന്ത്യയെ ഉപയോഗ സൗഹൃദമാക്കുക എന്ന അവബോധം പ്രചരിപ്പിക്കുന്നതിനായി റെഡ് റാംപ് പ്രോജക്ടിന്റെ രണ്ടാംഘട്ടം അവതരിപ്പിച്ചു. 2015 ൽ ആണ് റെഡ് റാംപ് പ്രോജക് ട് ആദ്യമായി ആരംഭിച്ചത്. മികച്ച അഭിനേതാവും ഗായകനും നാടകപ്രവർത്തകനും ജന്മനാ അന്ധനുമായ അദ്വൈത് മറാത്തെയാണ് സോഹോ സ്വകയർ രൂപകൽപന ചെയ്തിരിക്കുന്ന കാമ്പയിൻ അവതരിപ്പിക്കുന്നത്.

നൂതന ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള സ്ഥാപനമായി നിലനിൽക്കുന്നതിലും എച്ച് & ആർ ജോൺസൺ വിശ്വസിക്കുന്നുവെന്ന്  സീനിയർ ജനറൽ മാനേജർ (മാർക്കറ്റിംഗ്) കേതൻ ത്രിവേദി പറഞ്ഞു.