ഫെഡറൽ ബാങ്ക് കൂട്ടനടത്തം സംഘടിപ്പിച്ചു

Posted on: September 23, 2017

കൊച്ചി : ഫെഡറൽ ബാങ്കിന്റെ സ്ഥാപക ചെയർമാൻ കെ.പി. ഹോർമിസിന്റെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് അങ്കമാലി മൂക്കന്നൂരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, കൊച്ചി റേഞ്ച് ഐജി പി വിജയൻ ഐപിഎസ്, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർ ചേർന്ന് കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്എച്ച് ഓർഫണേജ് ഹൈസ്‌കൂളിൽ നിന്നാരംഭിച്ച കൂട്ടനടത്തം 5 കിലോമീറ്റർ ദൂരം പിന്നിട്ട് എസ്എച്ച് ഓർഫണേജ് ഹൈസ്‌ക്കൂളിൽ തന്നെ സമാപിച്ചു.

മൂവായിരത്തോളം പേർ പങ്കെടുത്ത കൂട്ടനടത്തത്തിൽ കെ.പി. ഹോർമിസിന്റെ ജൻമസ്ഥലമായ മൂക്കന്നൂരിലെ പ്രദേശവാസികളും, സ്‌ക്കൂളുകളും, മറ്റു സ്ഥാപനങ്ങളും, ഫെഡറൽ ബാങ്ക് ജീവനക്കാരും, മുൻ ജീവനക്കാരും, ഉപഭോക്താക്കളും പങ്കെടുത്തു.

ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ഡിജിറ്റൽവത്കരണവും കഴിഞ്ഞ 11 മാസങ്ങളായി മൂക്കന്നൂരിൽ നടന്നുവരികയാണ്. 2017 ഒക്‌ടോബർ 23 ന് മൂക്കന്നൂരിനെ സമ്പൂർണ്ണ ഡിജിറ്റൽ വില്ലേജ് ആക്കാനാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്.