100 കുരുന്നുകൾക്ക് ആഗ്രഹസാഫല്യമായി ഈസ്റ്റേൺ ഇൻസ്പയർ

Posted on: September 1, 2017

കൊച്ചി : എം.ഇ. മീരാൻ ഫൗണ്ടേഷന്റെ ഭാഗമായി പുതുമയും പൂർണ്ണതയും ഉൾക്കൊളളുന്ന സാമൂഹിക പ്രതിബദ്ധത പരിപാടി ഈസ്റ്റേൺ ചെയർമാൻ നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു. ഒരു ആഗ്രഹത്തിന്റെ സാഫല്യം എന്ന പരിപാടിയിലൂടെ ആലുവ ചൂണ്ടിയിലുളള എസ്ഒഎസ് ഗ്രാമത്തിലെ 100 പാവപ്പെട്ട കുട്ടികൾക്കാണ് ഈസ്റ്റേൺ ഇൻസ്പയറിന്റെ ആനുകൂല്യം ലഭിക്കുന്നത്.

ഈസ്റ്റേണിലെ ഓരോ ജീവനക്കാരനും എല്ലാ വർഷവും 24 മണിക്കൂർ ജോലി സാമൂഹ്യലക്ഷ്യങ്ങൾക്കുവേണ്ടി സമർപ്പിക്കുമെന്ന് ഇൻസ്പയറിന്റെ ഉദ്ഘാടനവേളയിൽ പ്രതിജ്ഞയെടുത്തു. ഇതുവഴി ഒരു ലക്ഷം മനുഷ്യമണിക്കൂറുകൾ പ്രതിവർഷം സാമൂഹ്യ പ്രതിബദ്ധതയ്ക്കു വേണ്ടി ഈസ്റ്റേൺ ചെലവഴിക്കും. സമൂഹത്തിനു വേണ്ടി ഈസ്റ്റേൺ ഗ്രൂപ്പ് ജീവനക്കാരുടെ ശ്രദ്ധേയമായ സംഭാവനയായിരിക്കും ഈ സംരംഭം.

വനവത്ക്കരണം, ഗ്രാമീണ വിദ്യാലയങ്ങളിലെ കായിക അടിസ്ഥാനസൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തൊഴിൽ നേടാനുളള പിന്തുണ, പൊതു ശൗച്യാലയങ്ങളുടെ നിർമ്മാണം, ഗോത്ര ഗ്രാമങ്ങളിൽ കുടിവെളളമെത്തിക്കൽ, സമൂഹത്തിലെ വ്യത്യസ്തരും, വിജയികളുമായ വനിതകളെ ആദരിക്കുന്ന ഭൂമിക എന്ന പദ്ധതി, കലാസാംസ്‌ക്കാരിക പരിപോഷണം, ജനറൽ ആശുപത്രിയിൽ വൈദ്യസഹായം തുടങ്ങിയവയാണ് ഈസ്റ്റേൺ ഇൻസ്പയർ വിഭാവനം ചെയ്യുന്ന മറ്റു പദ്ധതികൾ.

TAGS: Eastern Inspire |