കെ. പി. ഹോർമിസ് സ്മാരക കൂട്ടനടത്തം രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted on: August 30, 2017

കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപക ചെയർമാൻ കെ. പി. ഹോർമിസിന്റെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഒരു കൂട്ടനടത്തം സംഘടിപ്പിക്കുന്നു. സെപ്തംബർ 23 ാം തീയതി രാവിലെഏഴിന് മൂക്കന്നൂർ എസ്എച്ച് ഓർഫണേജ് ഹൈസ്‌ക്കൂളിൽ നിന്നാരംഭിക്കുന്ന കൂട്ടനടത്തം 5 കിലോമീറ്റർ ദൂരം പിന്നിട്ട് എസ്എച്ച് ഓർഫണേജ് ഹൈസ്‌ക്കൂളിൽ തന്നെ സമാപിക്കും.

പങ്കെടുക്കുന്നവർക്ക് ടീഷർട്ടും പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനായി ഫെഡറൽ ബാങ്കിന്റെ മൂക്കന്നൂർ ശാഖയിലോ, ഹോർമിസ് നഗർ ശാഖയിലോ ബന്ധപ്പെടുക. ഓൺലൈൻ രജിസ്‌ട്രേഷനായി http://10.250.4.49/walkathon/ Login.aspx എന്ന പേജ് സന്ദർശിക്കുക.