കൊച്ചിയിൽ ഊബർഹീറോസിനെ അനുമോദിച്ചു

Posted on: July 19, 2017

കൊച്ചി : ഊബർ ഡ്രൈവർ പങ്കാളികളെ ആദരിക്കാൻ ഊബർഹീറോസ് എന്ന പേരിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ചു. സൗകര്യപ്രദവും വിശ്വസനീയവും താങ്ങാനാവുന്നതുമായ യാത്ര എന്ന സങ്കൽപ്പം കൊച്ചിയിൽ യാഥാർഥ്യമാക്കിയ ഡ്രൈവർ പങ്കാളികളെ അംഗീകരിക്കുന്നതിനുള്ള സംരംഭമാണ് ഊബർ ഹീറോസ്. ഊബർ ഹീറോസിനെ അവരുടെ കുടുംബങ്ങളോടൊപ്പം നേരിട്ട് കാണുവാനായതിലും ആഹ്ലാദിക്കുന്നതായി ഊബർ കൊച്ചി ജനറൽ മാനേജർ നിതിൻ നായർ പറഞ്ഞു

ചടങ്ങിൽ ആദരിച്ച മികച്ച ഡ്രൈവർ പങ്കാളികളായ ഷക്കീർ ഹുസൈൻ – കൊച്ചിയിൽ ഏറ്റവും കൂടുതൽ റേറ്റുചെയ്യപ്പെട്ട ഡ്രൈവർ (4.86), ജയരാജ് കെ ജെ- ഏറ്റവും കൂടുതൽ യാത്രകൾ (10,000) സജീഷ് സി.ജി – ഏറ്റവും കൂടുതൽ 5 സ്റ്റാർ റേറ്റഡ് ട്രിപ്പുകൾ എന്നിവരെ ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ആദരിച്ചു.

TAGS: Uber |