വദോധരയിൽ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷന്റെ സ്‌മൈൽ പ്ലീസ് പദ്ധതി

Posted on: April 9, 2017

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷന്റെ സ്‌മൈൽ പ്ലീസ്  പദ്ധതിയിൽ 1058 സൗജന്യ മുറിച്ചുണ്ടു ശസ്ത്രക്രിയ പൂർത്തിയാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിലെ കുട്ടികളുടെ മുറിച്ചുണ്ട് പാലറ്റ് ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിനു ലക്ഷ്യമിട്ടുള്ളതാണ് സ്‌മൈൽ പ്ലീസ് പദ്ധതി. ഈ പദ്ധതിയുടെ വദോധരയിലെ ആദ്യഘട്ട മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്ക് ഇഷാ ആശുപത്രിയിൽ തുടക്കം കുറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനയും ശസ്ത്രക്രിയയും നടത്തിയത്.

വദോധരയിലെ സ്‌മൈൽ പ്ലീസ് പദ്ധതിയുടെ ഉദ്ഘാടനം മുത്തൂറ്റ പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് നിർവഹിച്ചു. മിഷൻ സ്‌മൈൽ ട്രസ്റ്റി അംഗം പാട്രിക് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശിവജി സമാദ്ദർ, ഇഷാ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ മയൂർ ഭഗത്, ഡോ. അജയ് വാലിയ, ഡോ. ശിൽപി ശുക്ല, മുത്തൂറ്റ് ഫിൻകോർപ് ഗുജറാത്ത് തലവൻ വിനോദ് കോല എന്നവർ പങ്കെടുത്തു.

മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷനും മിഷൻ സ്‌മൈലും ചേർന്ന് കഴിഞ്ഞ 2.5 വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 1058 മുറിച്ചുണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കി. മിഷൻ സ്‌മൈലിൽ നൂറിലധികം ഗുണഭോക്തക്കളെയാണ് ഫൗണ്ടേഷൻ വദോധരയിൽ ലക്ഷ്യമിടുന്നത്. അമ്പതിലധികം പേർക്ക് ശസ്ത്രക്രിയ നടത്താനും ലക്ഷ്യമിടുന്നു. ഡോ ഇന്ദ്രാനിൽ ഘോഷാണ് ഈ മിഷന്റെ ഫീൽഡ് മെഡിക്കൽ ഡയറക്ടർ.

മുത്തൂറ്റ് ഫിൻകോർപിന്റെ ശാഖകളുടെ സഹായത്തോടെ ഇഷാ ഹോസ്പറ്റിലെ മിഷൻ സ്‌മൈൽ കോർഡിനേറ്റർമാർ, ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ പിന്തുണയോടെയാണ് രോഗികളെ കണ്ടെത്തുന്നത്. സാമ്പത്തിക പ്രയാസം മൂലം ശസ്ത്രക്രിയ നടത്താൻ സാധിക്കാത്തവർക്ക് ശസ്ത്രക്രിയയുടെ ചെലവ് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ വഹിക്കുന്നു. യാത്രച്ചെലവ്, ഭക്ഷണം, രോഗിയുടെ ബന്ധുവിനുള്ള താമസസ്ഥലം തുടങ്ങിയ ചെലവുകളും ഫൗണ്ടേഷൻ വഹിക്കും.