ആശാദീപം റിഹാബ് സെന്ററിന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ സഹായം

Posted on: April 7, 2017

കൊച്ചി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ പനമ്പിള്ളിനഗർ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കളമശേരി ആശാദീപം റിഹാബിലിറ്റേഷൻ സെന്ററിന് ധനസഹായം നൽകി.

പിഎൻബി എംഡിയും സിഇഒയുമായ ഉഷാ അനന്തസുബ്രഹ്മണ്യം ധനസഹായം കൈമാറി. മേയർ സൗമിനി ജെയിൻ, സോണൽ മേധാവി വിനോദ് ജോഷി, എറണാകുളം സർക്കിൾ മേധാവി സൂസി ജോർജ്, ഡെപ്യൂട്ടി സർക്കിൾ മേധാവി ചന്ദ്രകുമാർ ശാഖാമാനേജർ പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു.