യെസ് ഐ ആം ദ ചേഞ്ച് : സാമൂഹ്യ സിനിമ ജേതാക്കളെ ആദരിച്ചു

Posted on: February 17, 2017

കൊച്ചി : യെസ് ഫൗണ്ടേഷന്റെ യെസ്! ഐ ആം ദ ചേഞ്ച് (ഇയാക്) സാമൂഹ്യ സിനിമ അവാർഡ് ജേതാക്കളെ ആദരിച്ചു. രാജ്യത്തെ 2500 നഗരങ്ങളിൽനിന്നുള്ള 13 ലക്ഷം യുവാക്കളുടെ സാമൂഹ്യ സിനിമകളിൽനിന്നാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. യെസ്! ഐ ആം ദ ചേഞ്ച് എന്നതായിരുന്നു വിഷയം. വിദ്യാർത്ഥികൾ, എൻജിഒ, കോർപറേറ്റ്, ഓപ്പൺ എന്നിങ്ങനെ നാലു വിഭാഗത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മുംബൈയിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ഡിസൈൻ ആൻഡ് ഇന്നോവേഷനിൽ നടന്ന ദ്വിദിന ഇയാക് സാമൂഹ്യ സിനിമ മേളയ്‌ക്കൊടുവിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഇന്നോവേഷൻ രംഗത്തെ പ്രഗത്ഭനായ ഡോ ആർ എ മഷേൽക്കർ ആണ് മേള ഉദ്ഘാടനം ചെയ്തത്. സിനിമ സംവിധായകൻ ശ്യാം ബെനഗൽ, മഗ്‌സസെ അവാർഡ് ജേതാവ് അൻഷു ഗുപ്ത തുടങ്ങിയവർ മേളയിൽ പങ്കെടുക്കാനെത്തി.

ഒഗിൾവി ആൻഡ് മാത്തർ ഇന്ത്യ എക്‌സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് ഡയറക്ടറുമായ പിയൂഷ് പാണ്ഡേ, ജിഎംആർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ജി എം റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ സാമൂഹ്യമാറ്റത്തിനു സഹായിക്കുന്ന, മാറ്റങ്ങളുടെ പതാകവാഹകരായ ഒരു കോടി യുവാക്കളെ അടുത്ത അഞ്ചുവർഷംകൊണ്ട് സൃഷ്ടിക്കുവാനാണ് യെസ്! ഐ ആം ദ ചേഞ്ച് ലക്ഷ്യമിടുന്നതെന്ന് യെസ് ഫൗണ്ടേഷൻ കോ ചെയർമാനും ചീഫ് മെന്ററുമായ റാണാ കപൂർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സിനിമ പ്രസ്ഥാനമാണ് യെസ്! ഐ ആം ദ ചേഞ്ച്.