മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു

Posted on: January 28, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രവർത്തന സ്ഥാപനമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ വിദ്യാഭ്യാസ പദ്ധതിയായ മുത്തൂറ്റ് എം ജോർജ് എക്‌സലൻസ് അവാർഡ് 2016 വിതരണം ചെയ്തു. സംസ്ഥാനത്തെ 1066 സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന്റെ നേട്ടം ലഭിക്കും. വിദ്യാഭ്യാസ ഓഫീസറും മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ ചെയർമാനും ഒപ്പിട്ട സർട്ടിഫിക്കറ്റും 3000 രൂപ കാഷ് പ്രൈസും അടങ്ങിയതാണ് സ്‌കോളർഷിപ്പ്.

സർക്കാർ സ്‌കൂളുകളിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട കുട്ടികളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1066 സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകാൻ തീരുമാനിച്ചതെന്ന് ജോർജ് എം. അലക്‌സാണ്ടർ പറഞ്ഞു.

എക്‌സലൻസ് അവാർഡ് 2016 പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും ഹൈബി ഈഡൻ എംഎൽഎ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലക്‌സാണ്ടർ മുത്തൂറ്റിനൊപ്പം നിർവ്വഹിച്ചു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ജോർജ് എം. ജേക്കബ്, രാജേന്ദ്രൻ പുതിയേടത്ത്, എറണാകുളം ഡിഇഒ ലതിക, ആലുവ ഡിഇഒ നിർമല ദേവി, മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ. ആർ. ബിജിമോൻ, മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡിജിഎം ബാബു ജോൺ മലയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.