യെസ് ഫൗണ്ടേഷൻ ഫിലിം മേയ്ക്കിംഗ് ചലഞ്ച് ആഗോള തലത്തിലേക്ക്

Posted on: November 28, 2016

yes-i-am-the-change-big

കൊച്ചി : യെസ് ബാങ്കിന്റെ സാമൂഹ്യ സേവന വിഭാഗമായ യെസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച യെസ് ഐ ആം ദ ചേഞ്ച് എന്ന 101 മണിക്കൂർ സാമൂഹ്യ ഫിലിം മേക്കിംഗ് ചലഞ്ചിന്റെ നാലാം പതിപ്പിൽ 2500 ഇന്ത്യൻ നഗരങ്ങളിൽ നിന്നായി 13 ലക്ഷം പേർ പങ്കെടുത്തു.

സാമൂഹ്യ മാറ്റം, സ്ത്രീ ശാക്തീകരണം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭാസം, കുട്ടികളുടെ അവകാശങ്ങൾ, ഉപജീവനമാർഗം, വാർദ്ധക്യ പരിപാലനം തുടങ്ങിയ വിഷങ്ങളിലായി പങ്കെടുത്തവർ ചേർന്ന് 29,000 ചലച്ചിത്രങ്ങൾ സമർപ്പിച്ചു. ഈ ചലച്ചിത്രങ്ങൾ സൗജന്യമായി എൻജിഒകൾക്കു ലഭ്യമാക്കും. പരിപാടി ആഗോള തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി യെസ് ഫൗണ്ടേഷൻ 2017 ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ രാജ്യാന്തര ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. ഇതുവഴി ആഗോളതലത്തിൽ മാറ്റത്തിന് വഴിയൊരുക്കുന്ന പ്രസ്ഥാനമായി മാറും. സ്ഥായിയായ വികസന ലക്ഷ്യങ്ങളായിരിക്കും 30 ദിവസത്തെ ഫിലിം മേക്കിംഗ് ചലഞ്ചിലെ പ്രധാന വിഷയം.

രാജ്യാന്തര ചലച്ചിത്ര, മാധ്യമ, കോർപറേറ്റ്, വിദ്യാഭാസ രംഗത്തെ പ്രമുഖരുടെ സംഘം ഉൾപ്പെട്ട ജൂറിയായിരിക്കും ചലച്ചിത്രങ്ങൾ വിലയിരുത്തുക. സാമൂഹ്യപരമായി മികച്ച ചലച്ചിത്രങ്ങൾക്ക് 85 ലക്ഷം രൂപ വരെ സമ്മാനമായി ലഭിക്കും. യെസ് ഐ ആം ദ ചേഞ്ച് ഇനി ആഗോളതലത്തിൽ സാമൂഹ്യ പരിവർത്തനത്തിന് വഴിയൊരുക്കുമെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയും യെസ് ഫൗണ്ടേഷൻ മുഖ്യ മാർഗദർശിയുമായ റാണ കപൂർ പറഞ്ഞു.