മുത്തൂറ്റ് ഫിനാൻസ് വിവാഹ ധനസഹായം നൽകി

Posted on: November 1, 2016

muthoot-vivahasammanam-2016

കോട്ടയം : മുത്തൂറ്റ് ഫിനാൻസ് നിർധന കുടുംബങ്ങളിലെ വിധവകളുടെ പെൺമക്കൾക്കു നൽകുന്ന വിവാഹ ധനസഹായം വിതരണത്തിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കതോലിക്ക ബാവ നിർവഹിച്ചു. സമ്പത്തിന്റെ ഉപയോഗം മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്നു കതോലിക്ക ബാവ ഉത്ബോധിപ്പിച്ചു.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രറി ജി. ലിജിൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പോൾ മണലിൽ തുടങ്ങിയവർ പങ്കെടുത്തു. മുത്തൂറ്റ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡിജിഎം ബാബു ജോൺ മലയിൽ സ്വാഗതവും മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് നന്ദിയും പറഞ്ഞു.

വിവാഹ ധനസഹായം വഴി സമൂഹത്തിലെ നിർധനർക്കും നിരാശ്രയർക്കും കൈത്താങ്ങാകുവാൻ മുത്തൂറ്റ് ഫിനാൻസ് എക്കാലവും മുൻപന്തിയിൽ ഉണ്ടാകുമെന്നു മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് പറഞ്ഞു.