കെഎഫ്‌സി ആഡ് ഹോപ്പ് കൊച്ചിയിലേക്ക്

Posted on: September 18, 2016

kfc-add-hope-kochi-big

കൊച്ചി : വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ കെഎഫ്‌സി ഇന്ത്യ റെസ്‌പോൺസ്‌നെറ്റിന് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൊച്ചിയിലെ ആശ്വാസഭവൻ, ഇമ്മാനുവൽ ഓഫർനേജ്, സേക്രട്ട് ഹാർട്ട് ബോയ്‌സ് ഹോം എന്നിവിടങ്ങളിലെ 230-ൽ പരം സ്‌കൂൾ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണം ഒരു വർഷത്തേക്കാണ് സ്‌പോൺസർ ചെയ്യുന്നത്.

അടിസ്ഥാന ജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയിൽ ആരംഭിച്ച കെഎഫ്‌സിയുടെ ഈ സംരംഭം വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി), ഇന്ത്യ ഫുഡ് ബാങ്കിംഗ് നെറ്റ്‌വർക്ക് (ഐഎഫ്ബിഎൻ), റെസ്‌പോൺസ്‌നെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പണം ശേഖരിച്ചു വരികയാണ്. ഈ സഖ്യത്തിലൂടെ 2020-ഓടെ 2 കോടി മീൽസ് നൽകാനാണ് കെഎഫ്‌സി ലക്ഷ്യം വയ്ക്കുന്നതെന്ന് കെഎഫ്‌സി ആഡ് ഹോപ്പ് പ്രവർത്തിക്കുന്നത്  കെഎഫ്‌സി ഇന്ത്യ എംഡി രാഹുൽ ഷിന്ദേ പറഞ്ഞു.

TAGS: KFC | KFC Add HOPE |