കാഴ്ച പരിമിതർക്ക് പിൻതുണയുമായി വോഡഫോൺ

Posted on: September 3, 2016

Vodafone-dhristi-launch-Big

കൊച്ചി : വോഡഫോൺ കാഴ്ച പരിമിതർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പ്രൊജക്ട് ദൃഷ്ടി നടപ്പാക്കാനായി സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡുമായി (എസ്.ആർ.വി.സി.) ധാരണയിലെത്തി. എസ്.ആർ.വി.സി.യുമായുള്ള സഹകരണത്തിലൂടെ വോഡഫോൺ റിക്രൂട്ട് ചെയ്ത ജീവനക്കാർ ചാവറ കൾച്ചറൽ സെന്ററിൽ പ്രവർത്തിക്കുന്ന വോഡഫോൺ കോൾ സെന്ററിൽ ജോലി ചെയ്യും. കേരളത്തിൽ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാവാൻ സാധ്യതയുള്ളവരെ കണ്ടെത്തുകയാണ് ഈ കോൾ സെന്ററിന്റെ പ്രാഥമിക ലക്ഷ്യം. ഇവിടെയുള്ള ജീവനക്കാർക്ക് ബ്രെയിലിക്കു പകരം ശബ്ദം തിരിച്ചറിയാനുള്ള സംവിധാനത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്.

പ്രൊജക്ട് ദൃഷ്ടി വോഡഫോണിനെ സംബന്ധിച്ച് തികച്ചും അഭിമാനാർഹമായ ഒന്നാണെന്ന് വോഡഫോൺ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ ചൂണ്ടിക്കാട്ടി. 22 യുവതീ യുവാക്കളുമായി തങ്ങൾ ഈ നീക്കത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ വിപുലമാക്കാനാവുെമന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എസ്.ആർ.വി.സി. സെക്രട്ടറി സുനിൽ ജെ. മാത്യു, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫറുള്ള, ചലച്ചിത്ര താരം ഫഹദ് ഫാസിൽ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ, ഫാ. ജോസ് പന്തപ്ലംതൊട്ടിയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.