കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുകോടി നൽകും

Posted on: August 17, 2016

SIB-donating-1-c-to-Biennalകൊച്ചി : ഇക്കൊല്ലത്തെ കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു കോടി രൂപ നൽകും. എറണാകുളത്ത് നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെ കൊച്ചി ബിനാലെയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പാർട്ണറായി ചേർത്തുകൊണ്ടുള്ള ധാരണാപത്രം ഒപ്പു വച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യുവും കൊച്ചി ബിനാലെ ഫൗണ്ടേഷൻപ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കൊച്ചി മുസിരിസ് ബിനാലെയുമായി സഹകരിക്കാൻ സാധിച്ചത് അഭിമാനം പകരുന്ന കാര്യമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വി.ജി മാത്യു പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തി പിടിച്ചു പറ്റിയ ബിനാലെയിൽ സംഘാടകരുടെ അർപ്പണമനോഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയുമായി കൈകോർക്കുന്നതിലൂടെ അന്താരാഷ്ട്ര രംഗത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കും ഉയർന്നു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാബോധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സംഭാവനകൾക്ക് ബോസ് കൃഷ്ണമാചാരി നന്ദി പറഞ്ഞു. കലയ്ക്ക് പ്രോത്സാഹനവും പിന്തുണയും നിർണായകമായ സന്ദർഭത്തിലാണ് ബിനാലെ ഫൗണ്ടേഷന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പങ്കാളിത്തം ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ സെക്രട്ടറി റിയാസ് കോമു ചൂണ്ടിക്കാട്ടി.

സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ) തോമസ് ജോസഫ് കെ., ജനറൽ മാനേജർ ടി.ജെ റാഫേൽ, ജോയിന്റ് ജനറൽ മാനേജർ എൻ.ജെ റെഡ്ഡി, ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് മാനുവൽ, അസിസ്റ്റന്റ് ജനറൽ മാനേജർ എ.എ. തോമസ്, കൊച്ചി ബിനാലെ ട്രസ്റ്റികളായ വി.സുനിൽ, ബോണി തോമസ് എന്നിവരും ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തു.