മൊബൈൽ ഫോർ ഗുഡ് അവാർഡ്‌സ് : അപേക്ഷകൾ സെപ്റ്റംബർ 15 വരെ

Posted on: July 29, 2016

Vodafone-Mobile-for-Good-Aw

കൊച്ചി : ഇന്ത്യയിൽ സാമൂഹ്യ പരിവർത്തനത്തിനു വഴിതെളിക്കുന്ന നവീന മൊബൈൽ സൊലൂഷനുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വോഡഫോൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോർ ഗുഡ് അവാർഡ്‌സ് ആറാം പതിപ്പിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.

ഇന്ത്യയിൽ സമൂഹ്യ പരിവർത്തനത്തിനു നവീന മൊബൈൽ സൊലൂഷൻ ഉപയോഗപ്പെടുത്തുന്ന എൻജിഒ/എൻഎഫ്പി സന്നദ്ധസംഘടനകൾ, ഫോർ പ്രോഫിറ്റ് സ്ഥാപനങ്ങൾ, സാമൂഹ്യ ശാക്തീകരണത്തിനു സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്കാണ് അവാർഡു നൽകുക. വിജയികൾക്കു 90 ലക്ഷം രൂപയുടെ ഗ്രാന്റും മെന്റർഷിപ്പുമാണ് ലഭിക്കുക. നവംബറിൽ ഡൽഹിയിൽ നടക്കുന്ന മേളയിലാണ് തെരഞ്ഞെടുക്കുന്ന 11 വിജയികൾക്കു അവാർഡ് സമ്മാനിക്കുക.

Vodafone-Foundation-P-discuആരോഗ്യം, വിദ്യാഭ്യാസം, കൃഷിയും പരിസ്ഥിതിയും, സ്ത്രീ ശാക്തീകരണവും വികസന ഉൾപ്പെടുത്തലും, ഗവൺമെന്റ് സൊലൂഷൻസ് തുടങ്ങിയ മേഖലകൾക്കാണ് അവാർഡ് ഊന്നൽ നൽകുന്നത്. മൊബൈൽ ഫോർ ഗുഡ് അവാർഡ്‌സ് 2016-ന്റെ പ്രഖ്യാപനം ഡൽഹിയിൽ ആരോഗ്യ, കുടുംബക്ഷേമ ജോയിന്റ് സെക്രട്ടറി സുനിൽ ശർമ്മയാണ് നടത്തിയത്.

മൊബൈൽ ടെക്‌നോളജി സമൂഹത്തെ മാറ്റി മറിച്ചതിനെപ്പറ്റിയുള്ള ആവേശം പകരുന്ന നിരവധി കഥകൾ ഈ വർഷവും എത്തുമെന്ന് വോഡഫോൺ ഇന്ത്യയുടെ റെഗുലേറ്ററി ആൻഡ് എക്‌സ്റ്റേണൽ അഫയേഴ്‌സ് ആൻഡ് സിഎസ്ആർ ഡയറക്ടർ പി. ബാലാജി പറഞ്ഞു. www.vodafone.in/mobileforgood എന്ന പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം.