ഡിപി വേൾഡ് നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Posted on: July 16, 2016

DP-World-MTH-Eye-Check-campകൊച്ചി : ഡിപി വേൾഡിന്റെ കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പമെന്റ് ടെർമിനലിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധരുടെ സംഘമാണ് ലോറി ജീവനക്കാർ, ഓപ്പറേറ്റർമാർ, ടെർമിനൽ സേവനം ഉപയോഗപ്പെടുത്തുന്നവർ എന്നിവർക്കായി പരിശോധനകൾ നടത്തിയത്.

DP-World-Eye-Checkup-team-Bടെർമിനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ സുരക്ഷയും ആരോഗ്യവും പരിരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. കഴിഞ്ഞമാസം മൺസൂൺ ഹെൽത്ത് ചെക്ക് അപ്പ് എന്ന പേരിൽ ലൂർദ് ആശുപത്രിയുമായി സഹകരിച്ച് മറ്റൊരു ക്യാമ്പും സംഘടിപ്പിച്ചിരുന്നു.