ജനറൽ ഹോസ്പിറ്റലിലെ പുനർനിർമ്മിച്ച നേത്രരോഗ വിഭാഗം തുറന്നു

Posted on: July 12, 2016

Muthoot-Finance-csr-july-20

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം നവീകരിച്ചു. നവീകരിച്ച നേത്രരോഗ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രഫ. കെ. വി. തോമസ് എംപിയും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും ചേർന്ന് നിർവഹിച്ചു.

ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. ഡാലിയ വി.എസ്, ആർ എം ഒ ഡോ. ഹനീഷ്, നേത്രരോഗ വിദഗ്ദ്ധ ഡോ. വിജയലക്ഷ്മി, എറണാകുളം ഡിഎംഒ ഡോ. കെ കുട്ടപ്പൻ, ഡിപിഎം ഡോ. ഹസീനമുഹമ്മദ്, എച്ച്ഡിസി പ്രിൻസിപ്പൽ അഡൈ്വസർ ഡോ. ജുനൈദ് റഹ്മാൻ, എച്ച്ഡിസി മെംബർ സോജൻ ആന്റണി, വെൽഫെയർ കമ്മിറ്റിചെയർപേഴ്‌സൺ ഗ്രേസി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.